എന്റെ മൊബൈൽ ഫോൺ തുടർച്ചയായി
ബെല്ലടിക്കുകയാണ്. ഞാൻ ബാത്റൂമിൽ നിന്നും റൂംമേറ്റ്നോട്
വിളിച്ചു പറഞ്ഞു
"അഞ്ജലി, ആ ഫോൺ
ഒന്ന് നോക്കുവോ, ചിലപ്പോൾ വീട്ടിൽ
നിന്നും ആയിരിക്കും". പക്ഷെ അവൾ നോക്കിയിട്ട്
പറഞ്ഞു "അല്ല, ഇത് unknown number ആണ്.
പെട്ടെന്ന് കുളി കഴിഞ്ഞു തിരിച്ചു
വന്നു ഞാൻ ഫോൺ
എടുത്തു നോക്കി. ഇതാരാ രാത്രി
9 മണിക്ക് എന്നെ വിളിച്ചത്? അതും
ആലോചിച്ചു നിൽകുമ്പോൾ തന്നെ അതാ
വരുന്നു അടുത്ത റിംഗ്, അതേ
നമ്പർ! ഞാൻ ഫോൺ
എടുത്തു. അപ്പോൾ മറുതലയ്കൽ നിന്നും
ഒരു ആൺ ശബ്ദം
"ഹലോ.. ഞാൻ കുറെ
നേരമായി വിളിക്കുന്നു... ടീച്ചർ എന്താ ഫോൺ
എടുക്കാത്തെ? " എനിക്ക് ആ ശബ്ദം
പരിചയം പോലെ തോന്നി. ഞാൻ
ചോദിച്ചു "ഇത് ആരാണ്?
മനസിലായില്ല..." അപ്പോൾ അവിടെ നിന്നും
മറുപടി "ഞാൻ അജിത്
ആണ്... എന്നെ ഇപ്പോൾ വിളിക്കാറെ
ഇല്ലല്ലോ!" ഇപ്പോളാണ് എനിക്ക് ആളെ
മനസിലായത്. ഞാൻ പറഞ്ഞു
"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ
പോരേ? ഇപ്പൊ എന്തിനാ വിളിച്ചത്?"അപ്പോൾ അവിടെ നിന്നും
മറുപടി "എനിക്ക് നിങ്ങളോട് കുറച്ചു
നേരം സംസാരിക്കണം എന്ന്
തോന്നി" ഞാൻ പറഞ്ഞു
"എനിക്ക് അതിനു താല്പര്യം ഇല്ല..
നിങ്ങൾ ഫോൺ വയ്ക്കൂ" ഞാൻ ഫോൺ
കട്ട് ചെയ്തു. ഉടൻ തന്നെ
ഞാൻ ആ നമ്പർ
സേവ് ചെയ്തു "Ajith Auto Driver" ഉടൻ തന്നെ
അയാള് വീണ്ടും വിളിക്കുന്നു. കാര്യം
മനസിലായ അഞ്ജലി ഉടനെ ഫോൺ എടുത്തു പറഞ്ഞു
"ലക്ഷ്മി ഉറങ്ങി". അപ്പോൾ മറുവശത്ത് നിന്നും
അയാള് എന്തോ പറഞ്ഞു തുടങ്ങിയിരുന്നു..
പക്ഷെ അത് കേൾകാൻ
നില്കാതെ
അഞ്ജലി ഫോൺ കട്ട്
ചെയ്തു. എന്നിട്ട് ആ നമ്പർ
ബ്ലോക്ക് ചെയ്തു.
പിറ്റേന്ന് രാവിലെ കോളേജിൽ പോകാൻ ഇറങ്ങി. ഇന്ന് വെള്ളിയാഴ്ച ആണ്. വീട്ടിൽ പോകാനായി നേരത്തെ ഇറങ്ങണം. എക്സാം പേപ്പർ നോക്കനുള്ളതും തീർക്കണം. അതും ആലോചിച്ചു നടന്നു കോളേജ് ഗേറ്റ് നു അടുത്ത് എത്തിയപ്പോൾ ഓട്ടോ സ്റ്റാൻഡിൽ അയാളുടെ ഓട്ടോ. അതിനു അകത്തിരുന്ന അയാൾ ഞാൻ വരുന്ന കണ്ടു പുറത്തിറങ്ങി നിൽപായി. ഞാൻ അടുത്തെത്തിയതും "ഹലോ മാഡം, ദേഷ്യത്തിൽ ആണല്ലേ?" ഞാൻ ശ്രദ്ധിച്ചതായി ഭാവിക്കാതെ മുന്നോട്ട് നടന്നു. അപ്പോൾ വീണ്ടും "ഇപ്പൊ നമ്മളെ ഒന്നും വല്യ മൈൻഡ് ഇല്ലല്ലോ!" സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോക്കാരും, അടുത്തുള്ള കടക്കാരും, ബസ് സ്റ്റോപ്പിൽ നില്കുന്നവരും എല്ലാം അത് കേട്ടു . ഞാൻ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പതിയെ മുന്നോട്ടു നടന്നു. ഭയം പുറത്തു അറിയാതിരിക്കാൻ എന്റെ മുഖത്ത് എങ്ങനെയോ ഒരു ജാള്യത നിറഞ്ഞ ചിരി വന്നു. ഒരു മുഖംമൂടി പോലെ. ഈ കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പറ്റി ഈ ഓട്ടോ സ്റ്റാന്റ് കേന്ദ്രികരിച്ച് നടക്കുന്ന അപവാദ പ്രചാരണങ്ങൾ ഞാൻ ഈ അടുത്തിടെ ആണ് അറിഞ്ഞത്.. അവിടെ ആ ആൾകൂട്ടത്തിൽ വച്ച് എന്റെ സുരക്ഷിതത്വം എന്ന നീർകുമിളയുടെ പുറംചട്ട എത്ര ലോലം ആണെന്ന് എവിടെയോ ഒരു തിരിച്ചറിവ്... വീണ്ടും...
ഇയാളെ ഞാൻ കാണുന്നത്
എന്റെ റൂം മേറ്റ്
ആയിരുന്ന പ്രിയ വഴി ആണ്..
Pregnent ആയ അവൾ ഇടയ്ക്കിടയ്ക്ക്
പുറത്തു ഭക്ഷണം കഴിക്കാൻ പോകും.അപ്പോൾ ഒരു കൂട്ടിനായി
എന്നെയും വിളിക്കും. ഗർഭിണി ആയ
അവളുടെ അപേക്ഷകൾ അങ്ങനെ നിരസിക്കാനും
എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ പുറത്ത് പോകുമ്പോൾ
സ്ഥിരമായി വിളിക്കുന്നത് ഇയാളുടെ ഓട്ടോ ആയിരുന്നു..
പ്രിയ പോയികഴിഞ്ഞും ഞാൻ ആ
ഓട്ടോ ഇടയ്ക്കിടയ്ക്ക് വിളിക്കര്ണ്ടായിരുന്നു, ടൌണിൽ പോകാനും, ഹൈവേയിൽ
ഡ്രോപ്പ് ചെയ്യാനും ഒക്കെ. പക്ഷെ
പതിയെ അയാളുടെ പെരുമാറ്റത്തിൽ വന്ന
മാറ്റം ഞാൻ ശ്രദ്ധിക്കാൻ
തുടങ്ങി. അതുകൊണ്ട് തന്നെ ഞാൻ
പിന്നെ അയാളെ വിളിക്കാതെ ആയി.
പൊതുസമൂഹത്തെ പേടിയോടെ മാത്രം നോക്കികണ്ടിരുന്ന
ഞാൻ കഴിയുന്നത്ര ഇങ്ങനെ
ഉള്ള കാര്യങ്ങിൽ നിന്നും
മാറിനില്കാൻ ശ്രമിക്കുമായിരുന്നു. സ്റ്റാൻഡിൽ അയാളുടെ ഓട്ടോ
മാത്രം ഉള്ള ദിവസം ഞാൻ
4 Km നടന്നു
ടൌണിൽ പോയിട്ടുണ്ട്..
അങ്ങനെയിരിക്കുമ്പോളാണ്
ഇന്നലെ അയാളുടെ കാൾ വന്നത്.
കോളേജിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ
അഞ്ജലി വന്നു. അവൾ വന്നപാടെ
എന്നോട് ചോദിച്ചു "എന്ത് പറ്റി ഓട്ടോ
സ്റ്റാൻഡിൽ വച്ച്? ആ ഓട്ടോക്കരാൻ
ലക്ഷി ടീച്ചറോട് സോറി പറയാൻ
പറഞ്ഞു. 'ഞാൻ ചോദിച്ചത്
ടീച്ചർ ക്ക് ഇഷ്ടമായിക്കാനില്ല... അതുകൊണ്ട്
സോറി എന്ന്' എന്ന്
പറയാൻ പറഞ്ഞു''. അവൾ എന്നോട്
കാര്യം തിരക്കി. ഞാൻ നടന്നത്
അവളോട് പറഞ്ഞു.. എന്താണെന്ന് അറിയില്ല,
അയാളുടെ മാപപേക്ഷ എന്നെ കൂടുതൽ
അസ്വസ്ഥ ആക്കി. പിന്നെ ക്ലാസ്സിന്റെ തിരക്കിനിടയിൽ
എല്ലാം മറന്നു.
സമയം നോക്കിയപ്പോൾ 4.30 PM "അയ്യോ..
ഇപ്പോഴെങ്കിലും ഇറങ്ങിയില്ലേൽ വീടെത്തുമ്പോൾ പാതിരാത്രി ആകും" ഞാൻ
അഞ്ജലിയോടു ഇങ്ങനെ പറഞ്ഞുകൊണ്ട് എന്റെ
മുന്നില് ഉണ്ടായിരുന്ന പേപ്പർ ഒക്കെ അടുക്കി
വച്ച് ഇറങ്ങാൻ തിരക്കുകൂട്ടി. "പെട്ടെന്ന്
ഇറങ്ങിക്കോ... 85KM യാത്ര .. മൂന്ന് ബസ്
മാറണം.. ചെല്ലുമ്പോൾ മുത്തശിക്ക് പരിപ്പുവട വാങ്ങണം, ഇതൊക്കെയല്ലേ
അടുത്ത dialogues.. പെട്ടെന്ന് ഇറങ്ങിക്കോ.. ഞാൻ
ഇറങ്ങുമ്പോൾ താമസിക്കും" അഞ്ജലിയുടെ മറുപടി ഒരു
ചിരിയിലൂടെ വരവുവച്ച് ഞാൻ വലിയ
ബാഗും തൂക്കി പുറത്ത് ഇറങ്ങി.
കോളേജ് ഗേറ്റ് എത്തിയപ്പോൾ ഒരു
വലിയ ആശ്വാസം.. ഓട്ടോ
സ്റ്റാൻഡിൽ 4-5 ഓട്ടോ ഉണ്ട്.. ആദ്യത്തെ
വണ്ടിക്ക് അടുത്ത് എത്തിയപ്പോൾ ആ
ഡ്രൈവർ പറഞ്ഞു "ഈ ഓട്ടോ
ഇപ്പൊ പോവില്ല, വേറെ വിളിച്ചോ.."
രണ്ടാമത്തെ ഓട്ടോക്കരാൻ ഞാൻ അങ്ങോട്ട്
നോക്കിയപ്പോഴേ പറഞ്ഞു "ഇതിൽ പെട്രോൾ ഇല്ല..
മാഡം ദാ ഈ
വണ്ടിയിൽ കയറിക്കോ" അയാള് ചൂണ്ടിക്കാണിച്ചത് അജിത്തിന്റെ
ഓട്ടോ ആയിരുന്നു.. ഞാൻ അതിൽ
കയറാതെ നാലാമത്തെ ഓട്ടോക്കരനോട് "എന്നെ
ഹൈവേ വരെ ഒന്ന്
കൊണ്ടുവിടുമോ" എന്ന് ചോദിച്ചു. പക്ഷെ
അയാളുടെ മറുപടി " നിങ്ങൾക്കെന്താ ഇവന്റെ ഓട്ടോയിൽ കയറിയാൽ?
വേറെ ആരും ഇവിടെ
നിന്നും ഓട്ടം വരില്ല". ഞാൻ
എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
ഈ ബാഗും കൊണ്ട്
4Km നടക്കാൻ
പറ്റില്ല.. അങ്ങനെ നടന്നു ഞാൻ
ഹൈവേ യിൽ എത്തുമ്പോൾ
തന്നെ 7 മണി ആകും..
അപ്പോൾ ആ ഓട്ടോക്കാരൻ
വീണ്ടും പറഞ്ഞു "മാഡം ആ ഓട്ടോയിലേക്ക്
കയറിക്കോ.. അജിത് നിങ്ങളെ പിടിച്ചു
തിന്നുകയോന്നും ഇല്ല” എനിക്ക് വേറെ
വഴി ഇല്ല.. ഞാൻ
ആ ഓട്ടോയിൽ കയറി..
പുച്ഛം നിറഞ്ഞ ചിരിയോടെ അജിത്ത്
ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു
സ്റ്റാർട്ട് ആക്കി.. എന്നിട്ട് പുറകോട്ടു
തിരിഞ്ഞു ചോദിച്ചു "ഹൈവേ തന്നെ
അല്ലെ?" ഞാൻ മറുപടി
ഒരു മൂളലിൽ ചുരുക്കി.
ഓട്ടോ പതിയെ മുന്നോട്ടു നീങ്ങി.
സാധാരണ പോകുന്നതിനെക്കാൾ പതിയെ ആണ് ഇന്ന്
അയാൾ ഓടിക്കുന്നത്.. കുറച്ചു
ദൂരം കഴിഞ്ഞപ്പോൾ അയാൾ
ചോദിച്ചു "വീട്ടില് പോകുകയാണോ?" ഞാൻ
അതിനും മറുപടി ഒരു ചെറിയ
മൂളലിൽ ഒതുക്കി. അപ്പോൾ അയാൾ
"അപ്പൊ നാളെ ക്ലാസ്സ് ഇല്ലേ?"
ഞാൻ "ഇല്ല" എന്ന് മറുപടി
നൽകി
അയാൾ
"എന്നോട് ദേഷ്യം ആണോ? ടീച്ചറിനോട് എനിക്ക് എന്തോ അടുപ്പം
തോന്നി. അതുകൊണ്ടാ ഇന്നലെ വിളിച്ചു
സംസാരിക്കാൻ നോക്കിയത്.. പിന്നെ ഇന്നലെ ഒരു
ചെറിയ പാർട്ടിയും ഉണ്ടായിരുന്നു.." അവസാനത്തെ
വാചകം പറയുമ്പോൾ അയാള് ചിരിക്കാൻ
ശ്രമിച്ചതായി തോന്നി.. ഞാൻ ഒന്നും
മിണ്ടിയില്ല.. പതിയെ ഫോൺ കയ്യിൽ
എടുത്തു അഞ്ജലി ക്ക് മെസ്സേജ്
കൊടുത്തു " Can you please
call to my number & block me for some time. I am sitting in Ajith’s auto..
Urgent!!!” ഉടനെ അയാളുടെ അടുത്ത ചോദ്യം
"ടീച്ചർക്ക് ഏകദേശം 30 വയസായിക്കാണും അല്ലെ?
എന്താ ഇതുവരെ കല്യാണം കഴിക്കാത്തെ?"
ഞാൻ ഒന്നും മിണ്ടിയില്ല.
ഞാൻ ഫോൺ നോക്കി.
അഞ്ജലിക്ക് മെസ്സേജ് ഇതുവരെ deliver ആയിട്ടില്ല..
പെട്ടെന്ന് അയാള് ഓട്ടോ നിർത്തി
പുറത്തേക്കു തല ഇട്ടു
നോക്കി " അങ്ങോട്ട് വാട്ടർ സപ്ലൈ
പൈപ്പ് ഇടുകയാണ്.. ഒരു സൈഡിൽ
കൂടി മാത്രേ വണ്ടി
വിടുന്നുള്ളൂ.. അങ്ങനെ പോയാൽ 1 മണിക്കൂർ
എടുക്കും. നമുക്ക് ഈ shortcut വഴി പോകാം.."
ഇടതുവശത്തുള്ള ചെറിയ വഴി ചൂണ്ടിക്കാട്ടി
അയാൾ പറഞ്ഞു.. പറഞ്ഞു
തീരുന്നതിനു മുൻപ് തന്നെ അയാള്
ഓട്ടോ തിരിച്ചു ആ വഴിയിലേക്ക്
കയറ്റി.. ഞാൻ പറഞ്ഞു
" വേണ്ട നമുക്ക് മെയിൻ റോഡ്
വഴി പോകാം" എന്റെ
ശബ്ദത്തിൽ പരിഭ്രാന്തി വ്യക്തമായിരുന്നു.. " അത് ഒരുപാട്
സമയം എടുക്കും.. ഞാൻ
ടീച്ചറിനെ 10 മിനിറ്റ് കൊണ്ട് ഹൈവേ
യിൽ എത്തിച്ചു തരാം."
അങ്ങനെ പറഞ്ഞു അയാള് ഡ്രൈവിംഗ്
തുടർന്നു.
അയാള് ഫോൺ എടുത്തു
ആരോടോ സംസാരിക്കാൻ തുടങ്ങി.. "ഞാൻ ആൽത്തറ
വഴി പോകുവാ.. മെയിൻ
റോഡ് മൊത്തം ബ്ലോക്ക് ആണ്.
ഒരു 5 മിനിറ്റ് കഴിയുമ്പോൾ എത്തും" എനിക്ക്
കൂടുതൽ ഭയമായി. ഇത് അയാള്
ആർക്കോ അടയാളം കൊടുത്തതല്ലേ? എന്തിനോ
വേണ്ടി തയ്യാറാകാൻ...
എന്റെ മുഖത്തുള്ള ഭയം നിർവികാരത
കൊണ്ട് മായ്കാൻ ഞാൻ ആവുന്നത്ര
ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ അയാൾ rear view mirror എന്നെ
പൂര്ണമായി കാണാനായി തിരിച്ചു വച്ച്
അതിലൂടെ എന്നെ തന്നെ നോക്കുകയായിരുന്നു..
തികച്ചും വിജനമായ വഴി.. വീടുകൾ
പോലും വിരളമായെ കാണുന്നുള്ളൂ.. ഞാൻ
പുറത്തേക്കു മുഖം തിരിച്ചു ഇരിക്കാൻ
തുടങ്ങി.. അപ്പോഴും അയാള് എന്നെ
തന്നെ നോക്കുകയാണ് എന്ന് എനിക്ക് തോന്നി.
അയാള് വീണ്ടും എന്നോട് സംസാരിക്കാൻ
തുടങ്ങി "എന്റെ വീട്ടിൽ...." പെട്ടെന്ന്
എന്റെ ഫോൺ ബെല്ലടിച്ചു..
"Anjali Calling" ഭയങ്കരമായ
ആശ്വാസത്തോടെ ഞാൻ ഫോൺ
എടുത്തു അവളോട് സംസാരിക്കാൻ തുടങ്ങി.ഞാൻ ഈ
ഓട്ടോയിൽ ആണെന്ന് അയാള് കേൾകാനായി
ഞാൻ അവളോട് പറഞ്ഞു..
പോകുന്ന വഴിയും അവള്ക്ക്
വിവരിച്ചു കൊടുത്തു. കണ്ണാടിയിൽ അയാളുടെ
മുഖത്ത് ദേഷ്യം നിറയുന്നത് എനിക്ക്
കാണാമായിരുന്നു.അയാള് പെട്ടെന്ന് ഗിയർ
മാറി വണ്ടിയുടെ വേഗത
കൂട്ടി.. ഞാൻ വിറച്ചുപോയി..വീണ്ടും ഗിയർ മാറി
അയാൾ വേഗത വർധിപ്പിച്ചു.
എന്റെ പേടി ഞാൻ പുറത്തുകാണിക്കാതെ
അവളോട് സംസാരിക്കുന്നതിൽ ശ്രദ്ധിക്കുന്നതായി അഭിനയിച്ചു.അത് അയാളെ
വീണ്ടും കോപാകുലനാക്കി. അത്ര നല്ലതല്ലാത്ത ആ റോഡില്കൂടി
അയാള് ഭ്രാന്തമായി വണ്ടി ഓടിക്കകയാണ്. വണ്ടിയുടെ കുലുക്കത്തിൽ ഞാൻ സീറ്റിൽ ഇരിക്കാൻ
നന്നേ ബുദ്ധിമുട്ടി. പെട്ടെന്ന് എതിരെ വന്ന വണ്ടിയിൽ ഉരസിക്കൊണ്ട് പോയി. ഞാൻ ഭയന്ന്
വിറച്ചു. ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ചു പോയി. അപ്പോൾ അമ്മയും അച്ഛനും വീടും ഒക്കെ
മനസിലൂടെ കടന്നുപോയി. പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ വണ്ടി കുലുങ്ങി, റോഡ് സൈഡിൽ
ഉണ്ടായിരുന്ന ഒരു വലിയ കല്ലിൽ പിന് ചക്രം കയറി. ഓട്ടോ ഒരു വശം കൊണ്ട് ഉയർന്നു. എന്റെ
പിടിവിട്ടു ഞാൻ പുറത്തേക്കു വീണു. റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന പാറക്കൂട്ടം എന്നെ
ഏറ്റുവാങ്ങി..
ചുറ്റും ഇരുട്ട്.
സാന്ത്വനിപ്പിക്കുന്ന നിശബ്ദത. ഞാൻ കണ്ണുകളും ചെവിയും അടച്ചു കിടക്കുകയാണോ?
പതിയെ കണ്ണ് തുറക്കാൻ
ശ്രമിച്ചു. അതാ വെളിച്ചം കടന്നു വരുന്നു.. ഞാൻ കണ്ണടച്ച് പിടിച്ചിരുന്നതാണ്..
അതാ മുന്നില് ഒരാൾ..
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ.. പക്ഷെ ഞാൻ കണ്ടിട്ടുള്ള ഒരുപാടുപേരുടെ മുഖച്ഛായ
ഉള്ള ഒരാൾ.. ദൈവത്തെപ്പോലെ ഒരാൾ...
പതിയെ ശബ്ദം പുറത്തുവന്നപ്പോൾ
ഞാൻ ചോദിച്ചു "ഞാൻ എവിടെയാണ്?"
"മകളെ നീ എന്നോടോപ്പമാണ്...
നീ സുരക്ഷിതയാണ്..."
Based on a true
incident

